print edition വെള്ളാപ്പള്ളിയുടെ പരാമർശം ജൽപനം: പി എം എ സലാം

മലപ്പുറം
സാമുദായിക ഐക്യം തകർത്തത് ലീഗ് ആണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം ജൽപനമാണെന്ന് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അത്തരം ജൽപനങ്ങൾ മറുപടി അർഹിക്കുന്നില്ല. അർഹിക്കുന്ന അവഗണനയോടെ ആ പരാമർശം തള്ളുന്നു.
മുസ്ലിംലീഗിനെ പ്രകോപിച്ച് സമാധാന അന്തരീക്ഷം തകർക്കാമെന്നാണ് ശ്രമം എങ്കിൽ ആ വലയിൽ വീഴില്ല. സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളർപ്പിലും ലീഗ് ഇടപെടാറില്ല.
യൂത്ത് ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പോഷക സംഘടനകളും അവരുടെ അഭിപ്രായം പറയുന്നുണ്ടെന്നും പി എം എ സലാം പറഞ്ഞു.










0 comments