Deshabhimani

print edition പിഎം ശ്രീ: ഉപസമിതി യോഗം വൈകിക്കുന്നത്‌ കളമൊരുക്കാൻ

PM Shri Fund
avatar
ബിജോ ടോമി

Published on Sep 10, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കേരളത്തിൽ പിഎം ശ്രീ നടപ്പാക്കുന്നതിന്‌ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ അന്തിമയോഗം വൈകിപ്പിക്കുന്നത്‌ ഗ‍ൂഢലക്ഷ്യത്തോടെ. സാവകാശം മുതലെടുത്ത്‌ പദ്ധതി നടപ്പാക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന പ്രതീതി സൃഷ്‌ടിക്കുകയാണ്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ ലക്ഷ്യം. കേന്ദ്രസമ്മർദമുണ്ടെന്നും പല പദ്ധതികളും നഷ്‌ടമാകുമെന്നും പ്രചരിപ്പിക്കുന്നത്‌ കോൺഗ്രസിന്റെ ദേശീയ നേതൃത്വം തന്നെ എതിർത്ത പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിന്‌ അനുകൂല സാഹചര്യമൊരുക്കുന്നതിനാണ്‌.


ജൂൺ 17ന്‌ ചേർന്ന മന്ത്രിസഭായോഗത്തിലാണ്‌ പിഎം ശ്രീ നടപ്പാക്കാൻ തീരുമാനിച്ചത്‌. ഇത്‌ കേന്ദ്രത്തെ അറിയിക്കാനും റിപ്പോർട്ട്‌ നൽകാനുമാണ്‌ മന്ത്രിസഭാ ഉപസമിതിയെ വച്ചത്‌. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനായ സമിതിയിൽ പി സി വിഷ്‌ണുനാഥ്‌, എം ലിജു, റോജി എം ജോൺ എന്നിവരാണ്‌ അംഗങ്ങൾ. ഒരുമാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ മൂന്നു മാസമാകാറായിട്ടും അന്തിമ റിപ്പോർട്ടായില്ല. ഓണത്തിനുശേഷം അന്തിമയോഗം ചേരുമെന്നാണ്‌ മന്ത്രി പറഞ്ഞിരുന്നത്‌. ഓണം കഴിഞ്ഞതോടെ ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന്‌ മുട്ടാപ്പോക്ക്‌ വാദംനിരത്തി ഒഴിവാകുകയാണ്‌.


പ്രതിപക്ഷത്തിരുന്നപ്പോൾ അറബിക്കടലിൽ എറിയുമെന്ന്‌ പറഞ്ഞ പദ്ധതിക്ക്‌ അനുകൂല റിപ്പോർട്ട്‌ സമർപ്പിച്ചാൽ രാഷ്‌ട്രീയമായി തിരിച്ചടിയാകും. ഇതു മുന്നിൽ കണ്ടാണ്‌ പദ്ധതി അനിവാര്യമാണെന്ന്‌ വരുത്തിതീർത്ത ശേഷം റിപ്പോർട്ട്‌ സമർപ്പിക്കാൻ നീക്കം. ഉപസമിതിയുടെ അന്തിമയോഗം ചേർന്നില്ലെങ്കിലും പിന്നണിയിൽ പിഎം ശ്രീ നടപ്പിലാക്കുന്നതിനുള്ള നടപടികൾ തടസങ്ങളില്ലാതെ പുരോഗമിക്കുകയാണ്‌. ഇതിനായി കരട്‌ റിപ്പോർട്ട്‌ തയ്യാറാക്കി. പദ്ധതി നടപ്പിലാക്കേണ്ട സ്‌കൂളുകളുടെയും പട്ടികയായി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home