print edition പ്ലസ് ടു സേ പരീക്ഷാഫലം നാളെ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രതിഷേധത്തിനൊടുവിൽ ഹയർ സെക്കൻഡറി രണ്ടാംവർഷ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്‌ച പ്രസിദ്ധീകരിക്കും. പരീക്ഷാഫലം വൈകുന്നത് ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഉന്നതപഠന സാധ്യത അനിശ്ചിതത്വത്തിലാക്കിയിരുന്നു. മൂന്നിന് പരീക്ഷ കഴിഞ്ഞെങ്കിലും പല കാരണംപറഞ്ഞ് മൂന്നു തവണയാണ്
പൊതുവിദ്യാഭ്യാസ വകുപ്പ് ഫലപ്രഖ്യാപനം മാറ്റിവച്ചത്. കേരളത്തിലും പുറത്തുമുള്ള പ്രമുഖ സർവകലാശാലകളിലും കോളേജുകളിലും ബിരുദ പ്രവേശന നടപടി നടക്കുകയാണ്. സേ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തത് വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് ആശങ്കയുയർന്നിരുന്നു.










0 comments