പ്ലസ്ടു ഫലം 26ന്; 'നമ്മുടെ കേരളം' ആപ്പിലും അറിയാം

എഐ പ്രതീകാത്മകചിത്രം
തിരുവനന്തപുരം : പ്ലസ് ടു പരീക്ഷാഫലം 26ന് പ്രഖ്യാപിക്കും. പ്ലസ്ടു പരീക്ഷാഫലം നമ്മുടെ കേരളം ആപ്പിലൂടെ പരിശോധിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘നമ്മുടെ കേരളം’ ആപ്പ് ഡൗൺലോഡ് ചെയ്യാം. വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ആപ്പിലെ ‘സേവനങ്ങൾ’ വിഭാഗത്തിലുള്ള ‘Plus Two Results' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷാഫലം ഉടൻ ലഭ്യമാകും.










0 comments