Deshabhimani

print edition പ്ലസ്‌വൺ സീറ്റിന്‌ പ്രത്യേക ഉത്തരവ്‌; കോഴ ഇടപാടും

Corruption
avatar
സ്വന്തം ലേഖകൻ

Published on Oct 10, 2026, 12:00 AM | 1 min read

കണ്ണൂർ : പ്രവേശന നടപടികൾ പൂർത്തിയായ ഹയർസെക്കൻഡറി ക്ലാസുകളിൽ പ്രത്യേക ഉത്തരവ്‌ വഴി വിദ്യാർഥികൾക്ക്‌ പിൻവാതിൽ പ്രവേശനം. ഹയർസെക്കൻഡി ഡയറക്ടറുടെ പ്രത്യേക ഉത്തരവ്‌ പ്രകാരമാണ്‌ വഴിവിട്ടുള്ള പ്രവേശനം. 65 വിദ്യാർഥികളാണ്‌ നിലവിൽ ഹയർസക്കൻഡറി ക്ലാസുകളിലെ പരമാവധിഎണ്ണം. ഇത്‌ മറികടന്നാണ്‌ സ്‌പെഷ്യൽ ഓർഡർ വഴി വിദ്യാർഥികൾ പ്രവേശനം നേടുന്നത്‌. ലീഗ്‌ അനുകൂല അധ്യാപക സംഘടനയാണ്‌ ഇതിന്‌ ചരടുവലിക്കുന്നത്‌.


നിലവിൽ ഹയർസെക്കൻഡറി പ്രവേശനത്തിന്‌ പുറപ്പെടുവിച്ച മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ്‌ പിൻവാതിൽ പ്രവേശനം. ഉയർന്ന പഠന നിലവാരവും ഗതാഗത സ‍ൗകര്യവുമുള്ള വിദ്യാല്യങ്ങളിലാണ്‌ പിൻവാതിൽ പ്രവേശനം വ്യാപകം. ഒരു ക്ലാസിൽതന്നെ രണ്ടും മൂന്നും കുട്ടികൾ ഇങ്ങനെ പ്രവേശനം തരപ്പെടുത്തുന്നുണ്ട്‌. നേരത്തേ ഇ‍ൗ വിദ്യാലയങ്ങൾ ഓപ്‌ഷൻ നൽകിയിട്ടും കിട്ടാതെപോയ ഉയർന്ന മാർക്കുകാരെ തഴഞ്ഞാണ്‌ സ്‌പെഷ്യൽ ഓർഡറിലൂടെ എത്തുന്നത്‌.


ആഗസ്‌ത്‌ 14നാണ്‌ ഹയർസെക്കൻഡറി പ്രവേശന നടപടി അവസാനിച്ചത്‌. അന്പത്‌ കുട്ടികളാണ്‌ ഹയർസെക്കൻഡറി ക്ലാസുകളിൽ നേരത്തേ അംഗീകരിക്കപ്പെട്ട വിദ്യാർഥികളുടെ എണ്ണം. എസ്‌എസ്‌എൽസി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന സ‍ൗകര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്‌ മുപ്പത്‌ ശതമാനം സീറ്റുകൾ രണ്ടുഘട്ടങ്ങളിലായി വർധിപ്പിച്ചത്‌. ഇ‍ൗ പരിധിയും കടന്ന്‌ വിദ്യാർഥികൾ എത്തുന്നത്‌ അധ്യയനത്തെ ബാധിക്കുമെന്ന്‌ സ്‌കൂൾ അധികൃതർ പറയുന്നു. പല സ്‌കൂളിലും ക്ലാസ്‌മുറിയിൽ തിങ്ങിഞെരുങ്ങിയാണ്‌ പഠനം.


പ്രത്യേക ഉത്തരവിന്‌ പിന്നിൽ സാന്പത്തിക താൽപ്പര്യങ്ങളുമുണ്ട്‌. മികച്ച സ്‌കൂളുകളിൽ സ്‌പെഷ്യൽ ഓർഡർ വഴി പ്രവേശനം ലഭിക്കാൻ വൻ തുക വാങ്ങുന്നതായും ആരോപണമുയരുന്നു. സ്‌കൂളുകളിൽ പുതുതായി കുട്ടികളെ പ്രവേശിപ്പിക്കാനുള്ള ഭ‍ൗതിക സാഹചര്യങ്ങളുണ്ടോയെന്നുപോലും അന്വേഷിക്കാതെയാണ്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നത്‌. വിദ്യാർഥികൾ പ്രവേശത്തിനായി എത്തുന്പോഴാണ്‌ വിദ്യാലയ അധികൃതർ ഇക്കാര്യം അറിയുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home