ad
Deshabhimani

print edition പ്ലസ് വൺ പ്രവേശന നടപടി 25 മുതൽ

Admission
വെബ് ഡെസ്ക്

Published on May 16, 2026, 12:31 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടി ഈമാസം 25 മുതൽ ആരംഭിക്കും. അധിക സീറ്റുകൾ ആവശ്യം വന്നാൽ മുൻവർഷങ്ങളിലേതുപോലെ നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പറഞ്ഞു. ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്‌ 3,60,844 സീറ്റുകൾ ലഭ്യമാണ്‌. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,000 സീറ്റുകളുമുണ്ട്‌. പോളിടെക്‌നിക്കിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക്‌ 30,545 സീറ്റുകളുണ്ട്‌. വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രവേശന നടപടികൾ കഴിഞ്ഞവർഷം കൈകാര്യം ചെയ്തതുപോലെ ഇത്തവണയും നടത്തുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എൻ എസ്‌ കെ ഉമേഷ്‌ പറഞ്ഞു.


പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം


എസ്എസ്എൽസി ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും ഫോട്ടോ കോപ്പിക്കും ശനിയാഴ്‌ചമുതൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂൺ ആദ്യ ആഴ്ച നടത്തി ജൂൺ അവസാനവാരം ഫലം പ്രഖ്യാപിക്കും.

ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന്‌ വിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം. ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരംമുതൽ ഡിജിലോക്കറിൽ ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home