ad
Deshabhimani

print edition പ്ലസ്‌ വൺ പ്രവേശനം; കമ്യ‍ൂണിറ്റി റാങ്ക്‌ ലിസ്റ്റിൽ പിഴവ്‌, വലഞ്ഞ്‌ വിദ്യാർഥികൾ

Plus one.jpg
വെബ് ഡെസ്ക്

Published on Jul 03, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള കമ്യൂണിറ്റി റാങ്ക്‌ ലിസ്റ്റിൽ വ്യാപക പിഴവ്‌. സാങ്കേതിക പിഴവാണെന്നാണ്‌ അധികൃതരുടെ വിശദീകരണം. ഇതോടെ ആദ്യലിസ്റ്റ്‌ റദ്ദാക്കി, പുതിയത്‌ പ്രസിദ്ധീകരിക്കാൻ സ്‌കൂളുകളോട്‌ നിർദേശിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ കൈയൊഴിഞ്ഞു.


ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട പലരും ഇനി പ്രവേശനം ലഭിക്കുമോയെന്ന ആശങ്കയിലാണ്‌. മെറിറ്റ്‌ സീറ്റിൽ പ്രവേശനം നേടിയ നിരവധിപേർ കമ്യൂണിറ്റി ക്വാട്ടയിലേക്ക്‌ മാറുന്നതിന്‌ വിടുതൽ സർട്ടിഫിക്കറ്റടക്കം വാങ്ങിയശേഷമാണ്‌ പിഴവ്‌ അറിയുന്നത്‌.


ബുധനാഴ്‌ച പ്രസിദ്ധീകരിക്കേണ്ട റാങ്ക്‌ ലിസ്റ്റ്‌ വ്യാഴം പുലർച്ചെ അഞ്ചിനാണ്‌ വെബ്‌സൈറ്റിൽ ലഭ്യമായത്‌. ഒരേ കുട്ടിക്ക്‌ വിവിധ റാങ്ക്‌ ലഭിക്കുകയും ഉയർന്ന മാർക്ക്‌ ലഭിച്ചവരുൾപ്പെടെ ലിസ്റ്റിൽനിന്ന്‌ പുറത്താവുകയും ചെയ്തു. ആദ്യഘട്ടത്തിൽ പിഴവ്‌ അറിഞ്ഞിരുന്നില്ല. സ്‌കൂൾ അധികൃതർ അറിയിച്ചതനുസരിച്ച്‌ കുട്ടികൾ പ്രവേശനം നേടി. നിലവിൽ മെറിറ്റ്‌ സീറ്റിൽ പ്രവേശനം നേടിയ കുട്ടികളും കമ്യ‍ൂണിറ്റി പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇവർ സ്ഥിര പ്രവേശനവും നേടി. എന്നാൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ ലഭിച്ചവർ ലിസ്റ്റിൽ ഉൾപ്പെടാത്തതിനെ തുടർന്ന്‌ പരാതിയുമായെത്തിയപ്പോഴാണ്‌ പി‍ഴവ്‌ തിരിച്ചറിഞ്ഞത്‌.


മെറിറ്റ്‌ സീറ്റുകളിലെ മൂന്നാംഘട്ട അലോട്ട്മെന്റിലെ പ്രവേശനം വെള്ളിയാഴ്‌ച അവസാനിക്കും. ഇതിലുൾപ്പെട്ടവർക്ക്‌ കമ്യൂണിറ്റി ക്വാട്ടയിൽ ഇടമുണ്ടോയെന്നുകൂടി പരിശോധിച്ചശേഷമാണ്‌ പ്രവേശനം നേടേണ്ടത്‌. വെള്ളിയാഴ്‌ച സെന്റ്‌ തോമസ്‌ ഡേ ആയതിനാൽ ക്രിസ്ത്യൻ മാനേജ്മെന്റുകൾക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ശനിയാഴ്ച മാത്രമേ ഇനി കമ്യൂണിറ്റി ക്വാട്ട വഴിയുള്ള പ്രവേശനം സാധ്യമാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home