print edition സിവില്‍ സര്‍വീസ് ലക്ഷ്യം അകലെയല്ല.... പുതുചരിത്രം രചിച്ച് പികെഎസ് അക്കാദമി

പികെഎസ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന സെക്രട്ടറി വി പൊന്നുകുട്ടൻ ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ഒരുക്കി പട്ടികജാതി ക്ഷേമസമിതി തൃശൂർ ജില്ലാ കമ്മിറ്റി. പികെഎസ് നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് സിവിൽ സർവീസ് അക്കാദമി രൂപീകരിച്ച് പരിശീലനം നൽകി പുതുചരിത്രം രചിച്ചത്. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രണ്ടാം വർഷ രജിസ്ട്രേഷൻ മാർച്ചിൽ ആരംഭിക്കും.
1,15,000 രൂപ ചെലവുവരുന്ന ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നൽകുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള സഹായത്തിലാണ് അക്കാദമി പ്രവർത്തനമെന്ന് പികെഎസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ് പറഞ്ഞു.
സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഏറെ ഗുണം ചെയ്‌തതായി ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയ സാധിക കുമാർ പറഞ്ഞു. ഐഎഎസ് നേടണമെന്നാണ് ലക്ഷ്യം.
മുഖ്യമന്ത്രി പിണറായി വിജയനാണ് അക്കാദമിയുടെ ലോഗോ പ്രകാശിപ്പിച്ചത്. 2025 ഏപ്രിലിൽ ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ശിവരാമൻ, ജില്ലാ സെക്രട്ടറി കെ വി രാജേഷ്, പ്രസിഡന്റ് ഡോ. എം കെ സുദർശനൻ എന്നിവരാണ് അക്കാദമിക്ക് നേതൃത്വം നല്‍കുന്നത്. 300 വിദ്യാർഥികൾ രജിസ്‌റ്റർ ചെയ്‌തു. എട്ട് മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാർഥികൾക്ക് ഞായറാഴ്ചകളില്‍ രണ്ടു ബാച്ചുകളിലായി തൃശൂർ ഗവ. മോഡൽ ഗേൾസ് സ്‌കൂളിലാണ് ക്ലാസുകള്‍ നല്‍കിയത്.
തിരുവനന്തപുരം ഐഎഎസ് അക്കാദമി ഫാക്കൽറ്റിയായിരുന്ന പി പി ഫസൽ റഹ്‌മാൻ, അമ്മു കൃഷ്ണൻ, ഐ വി ആർദ്ര, ഇ എസ് ആൽവിൻ എന്നിവരാണ് ക്ലാസെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമീഷണറായിരുന്ന ആർ ഇളങ്കോ, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ നിർദേശങ്ങൾ നൽകി.
പികെഎസ് സിവിൽ സർവീസ് കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു
പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ ഒരു വർഷത്തെ ഫൗണ്ടേഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങ് പികെഎസ് സംസ്ഥാന സെക്രട്ടറി വി പൊന്നുകുട്ടൻ ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ പ്രസിഡന്റ് ഡോ. എം കെ സുദർശൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ,
ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ വാസു, പി കെ എസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ്, എൻ വി സന്തോഷ്, സുജാത സദാനന്ദൻ, നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് സിവിൽ സർവീസ് പരീക്ഷക്കുള്ള സൗജന്യ പരിശീലനം പികെഎസ് നല്കുന്നത്. സിവിൽ സർവീസ്, യു പിഎസ്‌സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ, ആർആർബി, എൻഡിഎ തുടങ്ങി പരീക്ഷകൾക്കും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് അക്കാദമി ലക്ഷ്യം വയ്ക്കുന്നത്.









0 comments