ad
Deshabhimani

പികെഎസ്‌ സിവിൽ സർവീസ്‌ അക്കാദമിക്ക്‌ തുടക്കം

pks civil service academy.
വെബ് ഡെസ്ക്

Published on Apr 20, 2025, 07:33 PM | 1 min read

തൃശൂർ: പട്ടിക ജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള സിവിൽ സർവീസ്‌ അക്കാദമിക്ക്‌ തുടക്കം. ദളിത്‌ ശോഷൻ മുക്തി മഞ്ച്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ കെ രാധാകൃഷ്‌ണൻ എംപി ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂൾ വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ്‌ ഫൗണ്ടേഷൻ കോച്ചിങ്‌ ക്ലാസുകളാണ്‌ സൗജന്യമായി ആദ്യം തുടങ്ങുക. 27 മുതൽ ക്ലാസുകൾ ആരംഭിക്കും. എട്ടാം ക്ലാസ്‌ മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികൾക്കാണ്‌ പ്രവേശനം.

രണ്ട്‌ ബാച്ചുകളിലായി വർഷത്തിൽ 36 ക്ലാസാണ്‌ നൽകുക. ഒന്നിടവിട്ട ഞായറാഴ്‌ചകളിലായി തൃശൂർ സിഎംഎസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ, തൃശൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെയാണ്‌ ക്ലാസ്‌. യുപിഎസ്‌സി, എസ്‌എസ്‌സി, എൻഡിഎ, പിഎസ്‌സി മത്സര പരീക്ഷകൾക്ക്‌ സൗജന്യ പരിശീലനവും അക്കാദമിയിൽ ഒരുക്കും.

പികെഎസ്‌ ജില്ലാ പ്രസിഡന്റ്‌ എം കെ സുദർശൻ അധ്യക്ഷനായി. യു ആർ പ്രദീപ് എംഎൽഎ, സംസ്ഥാന ട്രഷററർ വി ആർ ശാലിനി, ജില്ലാ സെക്രട്ടറി കെ വി രാജേഷ്‌, ജില്ലാ ട്രഷറർ പി എ പുരുഷോത്തമൻ, കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ രവീന്ദ്രൻ, എൻ കെ പ്രമോദ്‌, എൻ വി സന്തോഷ്‌, പി എ ലെജുക്കുട്ടൻ, പി കെ ശിവരാമൻ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ എ വിശ്വംഭരൻ, പി കെ കൃഷ്ണൻകുട്ടി, കെ വി ഉണ്ണിക്കൃഷ്ണൻ, കെ വി ബാബു എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home