സംഘപരിവാർ ചാനലുകൾ അസംബന്ധ പ്രചാരണം നടത്തുന്നു: പി കെ ശ്രീമതി

പി കെ ശ്രീമതി
തിരുവനന്തപുരം: സംഘപരിവാർ അനുകൂല യൂടൂബ് ചാനലുകളിലുടെ തനിക്കെതിരെ അസംബന്ധ പ്രചാരണം നടത്തുന്നുവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി പറഞ്ഞു. ഏതോ എംഎൽഎയുടെ ഭാര്യയെന്ന പേരിൽ നിയമസഭയിൽനിന്ന് പെൻഷൻ വാങ്ങുന്നുവെന്നാണ് വ്യാജപ്രചാരണം. ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും പി കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
ജനം ടിവി, ഭാരത് ലൈവ്, കർമ ന്യൂസ് തുടങ്ങിയ ചാനലുകളും കണ്ണൂരിലെ സായാഹ്നദിനപത്രവുമാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണം നടത്തിയത്. വളരെ മോശമായരീതിയിലായിരുന്നു പ്രചാരണം. അൻപത് വർഷത്തിലേറെയായി പൊതുപ്രവർത്തനം നടത്തുന്നയാളാണ് താൻ. എന്നിട്ടും ഒരുവാക്ക് പോലും തന്നോട് ഈ വിഷയത്തിൽ ചോദിച്ചില്ല. സമൂഹത്തിൽ അപകീർത്തിപ്പെടുത്തുക എന്ന ദുരുദ്ദേശമാണ് ഈ ചാനലുകൾക്കുണ്ടായിരുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.









0 comments