വാർത്തകൾ തീർത്തും അടിസ്ഥാനരഹിതം: പി കെ ശ്രീമതി

തിരുവനന്തപരും: സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റുമായി ബന്ധപ്പെടുത്തി തന്നെക്കുറിച്ച് വന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമെന്ന് കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. മതൃഭൂമി വാർത്ത പിൻവലിക്കണമെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
'പാർടി കോൺഗ്രസ് കഴിഞ്ഞതിന് ശേഷം ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ പി കെ ശ്രീമതിക്ക് അസാധാരണ വിലക്കേർപ്പെടുത്തി' എന്ന് ആരോപിച്ച് മാതൃഭൂമിയാണ് ആദ്യം വാർത്ത നൽകിയത്. പിന്നാലെ മറ്റ് മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുകയായിരുന്നു.
0 comments