print edition ഉപമുഖ്യമന്ത്രി സ്ഥാനം: ചര്‍ച്ച വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം
: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുസ്ലിംലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ പ്രസ്താവന തള്ളി ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല.
അത്തരം ചർച്ചകൾ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തരംഗമാണ്. 100 സീറ്റില്‍ വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.










0 comments