print edition കാർഷിക സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥാപിക്കണം

മണ്ണുത്തി: കാർഷിക സർവകലാശാലയിലെ അധ്യാപകരുടെയും ശാസ്ത്രജ്ഞരുടെയും സർവീസ് പ്രശ്നങ്ങൾ നിയമപരമായി പരിഹരിക്കുന്നതിന് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥാപിക്കണമെന്ന് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (ടിഒകെഎയു) 32–ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. ‘ഉന്നതവിദ്യാഭ്യാസം ശാസ്ത്രബോധം ജനാധിപത്യം മാറുന്ന കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ ഡോ. ജിജു പി അലക്സ് പ്രഭാഷണം നടത്തി. പ്രസിഡന്റ് ഡോ. എം ജോയ് അധ്യക്ഷനായി. വിരമിച്ച ഡോ. ടി കെ കുഞ്ഞാമു, ഡോ. ശശികാന്ത്, ഡോ. പി പ്രമീ ള എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഭാരവാഹികൾ: ഡോ. ദീപു മാത്യു (ജനറൽ സെക്രട്ടറി), ഡോ. എം ജോയ് (പ്രസിഡന്റ്) ഡോ. ഒ ആർ സുലജ (ട്രഷറർ). ഡോ.വി ജമാലുദ്ദീൻ (വൈസ് പ്രസിഡന്റ്), ഡോ. കെ ബി ദീപ്തി, ഡോ. പി നിയാസ്, ഡോ. എ ജിനു (ജോ.സെക്രട്ടറി).










0 comments