ad
Deshabhimani

print edition കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തള്ളി പി ജെ ജോസഫ്

p j joseph
വെബ് ഡെസ്ക്

Published on Dec 07, 2025, 02:26 AM | 1 min read

കട്ടപ്പന: കട്ടപ്പന നഗരസഭയിലെ ട‍ൗൺ 17-ാം വാര്‍ഡില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ തള്ളി കേരള കോണ്‍ഗ്രസ് ജോസഫ്‌ വിഭാഗം ചെയര്‍മാന്‍ പി ജെ ജോസഫ്. കേരള കോണ്‍ഗ്രസിലെ സേവ്യര്‍ ചള്ളാവയലിലാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്നും പി ജെ ജോസഫ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സിറ്റിങ് കൗണ്‍സിലർ സിജു ചക്കുംമൂട്ടിലിനെയാണ് തള്ളിയത്. ഇതോടെ കട്ടപ്പനയില്‍ യുഡിഎഫിലെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമായി.


സീറ്റ് വിഭജനത്തെ തുടര്‍ന്ന് യുഡിഎഫില്‍ ഉടലെടുത്ത തമ്മിലടിക്കൊടുവില്‍ മുന്‍ ചെയര്‍പേഴ്‌സണും സിറ്റിങ് കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ ആറ് വിമതരാണ് മത്സര രംഗത്തുള്ളത്. ആറാം വാര്‍ഡില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ മുന്‍ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണിചെറിയാനെതിരെ കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനും 23-ാം വാര്‍ഡില്‍ മുന്‍ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നിക്കെതിരെ സിറ്റിങ് കൗണ്‍സിലറായ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മായാ ബിജുവും മത്സരിക്കുന്നു.


30-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ ടി ജെ ജേക്കബിനെതിരെ സിറ്റിങ് കൗണ്‍സിലറും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ഷമേജ് കെ ജോര്‍ജും രംഗത്തുണ്ട്‌. 31-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് ജോസഫിലെ മേരിക്കുട്ടി ജോസഫിനെതിരെ മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ജോബിയും 33-ാം വാര്‍ഡില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടത്തിനെതിരെ കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും മത്സരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home