print edition പിണറായി മുഖ്യമന്ത്രിക്ക് കത്ത് നൽകി; രാജേഷിന്റെ കുടുംബത്തെ സംരക്ഷിക്കണം

തിരുവനന്തപുരം: കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ രാജേഷിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നൽകി. കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യം വളരെ പരിതാപകരമാണ്.
29 ലക്ഷത്തിലധികം രൂപ വായ്പ തിരിച്ചടവുണ്ട്. രക്ഷാപ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ വാങ്ങാനുമാണ് വായ്‌പയെടുത്തത്. ഈ ബാധ്യതയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും പൂർണമായും സർക്കാർ ഏറ്റെടുക്കണം.
വീടിന്റെ അവസ്ഥ ശോചനീയമാതിനാൽ പുതിയ വീട് നിർമിച്ചുനൽകണം. ഭാര്യക്ക് അർഹമായ സർക്കാർ ജോലി നൽകണം. ഇൗ ആവശ്യങ്ങൾ എത്രയും വേഗം പരിഗണിച്ച് തീരുമാനം എടുക്കണമെന്നും കത്തിൽ അഭ്യർഥിച്ചു.









0 comments