ad
Deshabhimani

സ്ത്രീകളുടെ പുരോഗതി സമൂഹത്തിന്റെ പുരോഗതിയാണ്: വനിതാ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

CM WOMENS DAY MSG
വെബ് ഡെസ്ക്

Published on Mar 08, 2026, 12:19 PM | 1 min read

തിരുവനന്തപുരം: വനിതാ ദിനത്തിൽ സ്ത്രീകൾ നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളെ സ്മരിച്ചും ആശംസകൾ നേർന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ മുന്നേറ്റം സമൂഹത്തിന്റെ തന്നെ പുരോഗതിയാണെന്നും അത് നമ്മുടെ മുന്നോട്ടുള്ള പാതയെ നയിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.


സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക നീതിക്കും കരുത്തേകുന്ന ജനകീയ നയങ്ങളുമായാണ് കേരളം മുന്നോട്ട് പോകുന്നത്. രാജ്യത്തെ ആദ്യത്തെ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ചത് മുതൽ ജെൻഡർ ബജറ്റിംഗ് അവതരിപ്പിച്ചത് വരെയുള്ള കേരളത്തിന്റെ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനും ആത്മവിശ്വാസത്തോടെ സ്വപ്നങ്ങൾ പിന്തുടരാനും എല്ലാ മേഖലകളിലും പൂർണ്ണമായി പങ്കുചേരാനും കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനായി നമുക്ക് ഒന്നിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home