ad
Deshabhimani

വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകില്ല, ലൈഫിൻ്റ രണ്ടാംഘട്ടം എൽഡിഎഫ് സർക്കാർ നടപ്പിലാക്കും: മുഖ്യമന്ത്രി

pinarayi

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 03, 2026, 07:17 PM | 1 min read

കണ്ണൂർ: എൽ ഡി എഫ് തുടർഭരണത്തിൽ വന്നതുകൊണ്ട് മാത്രമാണ് കേരളത്തിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമെന്ന യുഡിഎഫിന്റെ 2021ലെ പ്രഖ്യാപനവും ഓർമിപ്പിച്ചു.


ലൈഫിൻ്റ രണ്ടാംഘട്ടം എൽഡിഎഫ് സർക്കാർ നടപ്പിലാക്കുമെന്നും വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലര ലക്ഷം പട്ടയമാണ് ഈ സർക്കാരിന്റെ കാലത്ത് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


നടപ്പിലാക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങൾ മാത്രമേ എൽഡിഎഫ് നടത്താറുള്ളൂ എന്നും അതുകൊണ്ട് തന്നെ ജങ്ങൾക്ക് എൽഡിഎഫിനെ വിശ്വാസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


രാജ്യത്തെ മികച്ച ആദ്യ ആറ് സർവ്വകലാശാലകളിൽ രണ്ടെണ്ണം കേരളത്തിൽ നിന്നുള്ളതാണെന്നത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഭരണത്തിന് കീഴിൽ കേരളം സമാധാനപൂർണമായ നാടായി മാറി. ഒരു തരത്തിലുള്ള വർഗീയ ശക്തികളെയും കേരളത്തിൽ തലയുയർത്താൻ അനുവദിക്കില്ല. എൽഡിഎഫ് എന്നും ജനപക്ഷത്തു നിൽക്കുന്ന പ്രസ്ഥാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home