ad
Deshabhimani

"സനാതനികളുടെ ഹിന്ദുത്വ 
വഴികൾ' പ്രകാശിപ്പിച്ചു

Sanathanikalude Hindutva Vazhikal Releasing

‘സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്തകം പിണറായി വിജയൻ പ്രകാശിപ്പിക്കുന്നു. ശുഭാംഗാനന്ദ സ്വാമി ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 01:47 PM | 1 min read

കണ്ണൂർ: സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം പി ജയരാജൻ എഴുതി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം ചെയ്തു. കണ്ണൂർ എ കെ ജി ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയനാണ് പുസ്തകം പ്രകാശിപ്പിച്ചത്.


ശിവ​ഗിരി ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാം​ഗാനന്ദ സ്വാമി പുസ്തകം ഏറ്റുവാങ്ങി. സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണൻ പുസ്‌തകം പരിചയപ്പെടുത്തി. ഡോ. വിനിൽ പോൾ സംസാരിച്ചു. എം പ്രകാശൻ സ്വാഗതവും പി ജയരാജൻ നന്ദിയും പറഞ്ഞു.


ഹിന്ദുത്വവാദികൾ പറയുന്ന സനാതന ധർമ്മം എന്താണെന്നും മനുഷ്യരെ വിഭജിക്കുന്ന അത്തരം കാഴ്ചപ്പാടുകളെ ശ്രീനാരായണഗുരു എങ്ങനെയാണ് കണ്ടതെന്നും വിവരിക്കുന്ന പുസ്‌തകമാണിത്. ജാതി, അയിത്തം എന്നിവ ഹിന്ദു ശാസ്ത്ര പ്രകാരം ശരിയാണെന്നാണ് സനാതനികൾ വാദിക്കുന്നത്. അതിനെതിരെ നവോത്ഥാനനായകർ നടത്തിയ വിമർശവും പുസ്തകം പ്രതിപാദിക്കുന്നുണ്ട്.


അത്തരം സനാതനികളുടെ പാരമ്പര്യമാണ് കാലത്തിനനുസരിച്ച മാറ്റത്തോടെ സംഘപരിവാർ പ്രയോഗത്തിൽ വരുത്തുന്നത്. കൊടുങ്ങല്ലൂർ കാവ് ഉൾപ്പെടെയുള്ള കേരളത്തിന്റെ കാവു പാരമ്പര്യവും പുസ്‌തകത്തിൽ പരിശോധിക്കുന്നുണ്ട്. ആമസോൺ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ചിന്ത സ്‌റ്റാളിലും പുസ്‌തകം ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home