ad
Deshabhimani

print edition മുഖ്യമന്ത്രി ഇന്ന് കുവൈത്തിൽ ; വരവേൽക്കാൻ 
പ്രവാസലോകം

pinarayi vijayan
avatar
കെ ശ്രീജിത്ത്‌

Published on Nov 06, 2025, 02:53 AM | 1 min read


കുവൈത്ത് സിറ്റി

​ഗൾഫ്‌ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ച കുവൈത്തിലെത്തും. പ്രാദേശിക സമയം പുലർച്ചെ 6.30ന് കുവെെത്ത് സിറ്റിയിലെത്തുന്ന മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികൾ, ലോക കേരളസഭ അംഗങ്ങൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ ചേർന്ന്‌ സ്വീകരിക്കും. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും ഒപ്പമുണ്ടാകും.


രണ്ടുദിവസത്തെ സന്ദർശനത്തിൽ ഔദ്യോഗിക കൂടിക്കാഴ്ചകളിലും ചർച്ചകളിലും മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളി വൈകിട്ട് 4.30ന് മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവാസി സംഗമം ഉദ്‌ഘാടനം ചെയ്യും. എട്ടിനും ഒന്പതിനും യുഎഇയിൽ പ്രവാസികളുമായി സംവദിക്കും. മലയാളം മിഷൻ, ലോക കേരളസഭ, അബുദാബിയിലെയും അൽ ഐനിലെയും പ്രവാസി സംഘടനകൾ, കൂട്ടായ്‌മകൾ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മലയാളോത്സവ’ത്തിൽ അദ്ദേഹം പങ്കെടുക്കും. ഒന്പതിന്‌ വൈകിട്ട്‌ ഏഴിന് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിലാണ് പരിപാടി. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനങ്ങൾ പൂർത്തീകരിച്ചാണ് മുഖ്യമന്ത്രി കുവൈത്തിലെത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home