ഇനി എൽഡിഎഫ് 3.0; മുഖ്യമന്ത്രി നാമനിർദേശപത്രിക സമർപ്പിച്ചു

നാമനിർദേശപത്രിക സമർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. സി എൻ ചന്ദ്രൻ, ഇ പി ജയരാജൻ, കെ കെ രാഗേഷ്, പി ശശി എന്നിവർ സമീപം.
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് പത്രിക സമർപ്പിച്ചത്. സി എൻ ചന്ദ്രൻ, ഇ പി ജയരാജൻ, കെ കെ രാഗേഷ്, പി ശശി എന്നിവരോടൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്.
പിണറായി വിജയന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. പുനലൂർ സോമരാജൻ, കെ വരദരാജൻ എന്നിവർ കൈമാറി. ഗാന്ധിഭവനിലെ അമ്മമാർ നൽകിയ തുകയാണിത്.
കഴിഞ്ഞ രണ്ടു തവണയും ഗാന്ധിഭവനിലെ അമ്മമാർതന്നെയാണ് പിണറായിക്ക് കെട്ടിവയ്‌ക്കാനുള്ള തുക നൽകിയത്. ഇവർ നിർമിക്കുന്ന കരകൗശലവസ്തുക്കളും മറ്റും വിറ്റുകിട്ടിയ തുകയുടെ ഒരുപങ്കാണ് നൽകിയത്.









0 comments