ad
Deshabhimani

നിപാ പ്രതിരോധം; സർക്കാർ ഇടപെടലിൽ വീഴ്‌ച

Pinarayi Vijayan Media Room
വെബ് ഡെസ്ക്

Published on Jun 14, 2026, 12:59 AM | 1 min read

കോഴിക്കോട്‌: നിപാ പ്രതിരോധ പ്രവർത്തനത്തിൽ സർക്കാർ ഏകോപനമില്ലെന്നും ആരോഗ്യവകുപ്പ് വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ‘‘ആരോഗ്യമന്ത്രി കോഴിക്കോട്ട്‌ കേന്ദ്രീകരിച്ച്‌ ഇടപെടൽ നടത്തിയില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല. നിപായുടെ കാര്യം ഗൗരവത്തിൽ കൈകാര്യം ചെയ്യുന്നില്ല. സർക്കാർ മുൻകൈയെടുക്കാത്തത് നിർഭാഗ്യകരമാണ്. മുൻ ആരോഗ്യമന്ത്രിമാർ എങ്ങനെ ഇടപെട്ടു എന്നത് നാടിനറിയാം. പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ ആരോഗ്യ മേഖലയെ സജ്ജമാക്കണം’’– പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home