Deshabhimani

വെടിനിർത്തൽ വിവേകപൂർണം: മുഖ്യമന്ത്രി

pinarayi vijayan
വെബ് ഡെസ്ക്

Published on May 11, 2025, 08:15 AM | 1 min read

തിരുവനന്തപുരം : വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്‌തു. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുമുള്ള തീരുമാനം വിവേകപൂർണമാണ്‌. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്.

ഭീകരവാദ ശക്തികൾക്കെതിരായ നിലപാട് തുടർന്നുകൊണ്ട്‌, സമാധാനത്തിനും നാടിന്റെ പുരോഗതിക്കുംവേണ്ടി നിലകൊള്ളുകയാണ്‌ പ്രധാനമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

പരിപാടികൾ മുമ്പ്‌ നിശ്ചയിച്ച പ്രകാരം

തിരുവനന്തപുരം ഇന്ത്യ–-പാക്‌ വെടി നിർത്തലിന്റെ സാഹചര്യത്തിൽ, സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മുൻ നിശ്ചയപ്രകാരം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതാണിത്‌. ചൊവ്വ മുതൽ ജില്ലാ, -സംസ്ഥാനതല യോഗങ്ങളും എന്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലായോഗം ഉൾപ്പെടെ 13വരെ നിശ്ചയിച്ചിരുന്ന മറ്റു യോഗങ്ങളുടെ തീയതി പിന്നീട് അറിയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home