print edition മുഖ്യമന്ത്രിയുടെ പര്യടനം നാളെമുതൽ; പ്രചാരണത്തിന് നേതൃനിര

തിരുവനന്തപുരം:
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം. ഏപ്രിൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ 48 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, വിജൂകൃഷ്‌ണൻ, മറിയം ധാവ്‌ളെ, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവരും പൊതുയോഗങ്ങളിൽ സംസാരിക്കും.
മുഖ്യമന്ത്രി ദിവസവും നാലു പൊതുയോഗങ്ങളിൽ പങ്കെടുക്കും. തിങ്കളാഴ്ച പത്തനംതിട്ടയിലാണ് തുടക്കം.
മാർച്ച് 24 ഇടുക്കി, 25 കോട്ടയം, 26 എറണാകുളം, 27 തൃശൂർ, 28 പാലക്കാട്, 29 മലപ്പുറം, 30 കൊല്ലം, 31 തിരുവനന്തപുരം, ഏപ്രിൽ ഒന്ന് ആലപ്പുഴ, രണ്ട് കോഴിക്കോട്, മൂന്ന് കണ്ണൂർ ജില്ലകളിലാണ് മുഖ്യമന്ത്രി എത്തുക.
എം എ ബേബി
മാർച്ച് 28 കണ്ണൂർ, 29 കാസർകോട്, 30 കോഴിക്കോട്, 31 വയനാട്, ഏപ്രിൽ ഒന്ന് മലപ്പുറം, രണ്ട് തൃശൂർ, മൂന്ന് എറണാകുളം, നാല് കോട്ടയം, അഞ്ച് തിരുവനന്തപുരം, ആറിനും ഏഴിനും കൊല്ലം.
എ വിജയരാഘവൻ
മാർച്ച് 29 തിരുവനന്തപുരം, 30 ആലപ്പുഴ, 31 കൊല്ലം, ഏപ്രിൽ ഒന്ന് എറണാകുളം, രണ്ട് വയനാട്, മൂന്ന് കോഴിക്കോട്, നാല് പാലക്കാട്, അഞ്ച് തൃശൂർ, ആറ് മലപ്പുറം.
പ്രകാശ് കാരാട്ട്
മാർച്ച് 30 തിരുവനന്തപുരം, 31 കൊല്ലം, ഏപ്രിൽ ഒന്ന് കോട്ടയം, രണ്ട് എറണാകുളം, മൂന്ന് പാലക്കാട്, നാല് കോഴിക്കോട്, അഞ്ച് കണ്ണൂർ, ആറ് കാസർകോട്.
മറിയം ധാവ്‌ളെ
മാർച്ച് 30 കണ്ണൂർ, 31 കോഴിക്കോട്, ഏപ്രിൽ ഒന്ന് മലപ്പുറം, രണ്ട് എറണാകുളം, മൂന്ന് ഇടുക്കി, നാല് ആലപ്പുഴ, അഞ്ച് കൊല്ലം, ആറ് തിരുവനന്തപുരം.
വിജൂകൃഷ്‌ണൻ
മാർച്ച് 28 പത്തനംതിട്ട, 29 കോട്ടയം, 30 ഇടുക്കി, 31 എറണാകുളം, ഏപ്രിൽ ഒന്ന് പാലക്കാട്, രണ്ട് തൃശൂർ, മൂന്ന് കോഴിക്കോട്, നാല് വയനാട്, അഞ്ച് കാസർകോട്, ആറിനും ഏഴിനും കണ്ണൂർ.
സുഭാഷിണി അലി
മാർച്ച് 30 പാലക്കാട്, 31 എറണാകുളം, ഏപ്രിൽ ഒന്ന് ആലപ്പുഴ, രണ്ട് പത്തനംതിട്ട, മൂന്ന് തിരുവനന്തപുരം, നാല് കാസർകോട്, അഞ്ച് കണ്ണൂർ, ആറ് പാലക്കാട്.
ബൃന്ദാ കാരാട്ട്
മാർച്ച് 27 തിരുവനന്തപുരം, 28 പത്തനംതിട്ടയിലും കൊല്ലത്തും, 29 ആലപ്പുഴ, 30 എറണാകുളം, 31 തൃശൂർ, ഏപ്രിൽ ഒന്ന് പാലക്കാട്, രണ്ട് മലപ്പുറം, മൂന്ന് കോഴിക്കോട്, നാല് കണ്ണൂർ.










0 comments