ad
Deshabhimani

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്

wild pig
വെബ് ഡെസ്ക്

Published on Oct 20, 2025, 01:05 PM | 1 min read

കോളിക്കോട്: കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് യാത്രക്കാരന് പരുക്കേറ്റത്. മാവൂർ -കട്ടാങ്ങൽ റോഡിൽ കണിയാത്ത് വെച്ചാണ് അപകടം.

കൽപ്പള്ളി ആയംകുളം സ്വദേശി ഉമ്മറിനാണ് പരുക്കേറ്റത്. ഉമ്മറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home