ad
Deshabhimani

'ശാരീരികമായി ഉപദ്രവിച്ചു, അപകീർത്തിപ്പെടുത്തി'; നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത്

DR ELIZABETH

ആശുപത്രിയിൽ നിന്നും ഡോ. എലിസബെത്ത് പങ്കുവച്ച വീഡിയോയിൽ നിന്ന്

വെബ് ഡെസ്ക്

Published on Jul 16, 2025, 12:31 PM | 1 min read

തിരുവനന്തപുരം: നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. തനിക്കും കുടുംബത്തിനുമെതിരെ അപകീർത്തിപരമായ ആരോപണങ്ങൾ നടൻ തുടരുന്നതായി എലിസബത്ത് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എലിസബത്ത് പങ്കുവച്ച വീഡിയോയിലാണ് ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. താൻ മരിച്ചാൽ മുൻ ഭർത്താവ് ബാലയും കുടുംബവുമായിരിക്കും ഉത്തരവാദികളെന്ന് എലിസബത്ത് വീഡിയോയിൽ പറയുന്നു.


‘‘ഈ അവസ്ഥയിൽ വിഡിയോ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല. നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം മോഹിക്കുന്ന അട്ടയാണ് എന്നൊക്കെ പറഞ്ഞ് പല ഭീഷണി വിഡിയോകൾ ചെയ്തും കൗണ്ടർ കേസുകൾ നൽകിയും അവർ എന്നെ തളർത്തി. എന്നെ വിവാഹം കഴിച്ചിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. ആളുകളുടെ മുന്നിൽ വച്ച് ഭാര്യയാണ് എന്നു പറഞ്ഞതും സ്റ്റേജ് പരിപാടികളും അഭിമുഖങ്ങളുമൊക്കെ നടത്തിയത് എന്തിനാണെന്ന് എനിക്ക് അറിയില്ല. ഇനി എന്ത് സംഭവിച്ചാലും, മരിക്കുകയാണെങ്കിലും അതിന് പൂർണ ഉത്തരവാദി അയാളാണ്- എലിസബത്ത് വീഡിയോയിൽ പറയുന്നു.





നിരവധി പരാതികൾ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ക്ക് നൽകിയിട്ടുണ്ടെന്നും ഡോ. എലിസബത്ത് പറഞ്ഞു. കോടതിയിൽ കേസ് നടക്കുന്നുണ്ട്. കുറെ തവണ പ്രതിയും വക്കീലും കോടതിയിൽ വന്നില്ല. 250 കോടി ഉണ്ട് എന്ന് പറയുന്ന ആളാണ്. ഒടുവിലത്തെ തവണ വക്കീൽ കോടതിയിൽ വന്നപ്പോൾ അയാൾ പണമില്ലാത്ത ആളാണ് എന്നാണ് കൗണ്ടർ പെറ്റീഷൻ കൊടുത്തിരിക്കുന്നത്.


ഞാനിപ്പോൾ ആശുപത്രിയിലാണ്. സംശയമുണ്ടെങ്കിൽ ടെസ്റ്റുകളും സ്റ്റേറ്റ്മെന്റും എല്ലാം പരിശോധിച്ച് നോക്കാം, ഞാൻ മരിക്കുകയാണെങ്കിൽ ഈ ഒരാൾ എന്നെ ചതിച്ചതു കാരണമാണ്, അയാൾ എന്നെ ശാരീരികമായി ഉപദ്രവിച്ചു, മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി, അയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവനും. വീഡിയോ പോസ്റ്റ് ചെയ്തു കഴിഞ്ഞ് എനിക്ക് എന്താകും എന്നറിയില്ല, ഞാൻ ജീവിച്ചിരിക്കുമോ എന്നുപോലും അറിയില്ല. - ഡോ. എലിസബത്ത് വീഡിയോയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home