ad
Deshabhimani

print edition പിഎഫ്ഐ ആയുധ പരിശീലകൻ 
മൊയ്തീൻകുട്ടി അറസ്‌റ്റിൽ

pfi trainer moytheenkutty arrested
വെബ് ഡെസ്ക്

Published on Feb 19, 2026, 02:00 AM | 1 min read


കൊച്ചി

നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) സംസ്ഥാന കമ്മിറ്റി അംഗവും ആയുധ പരിശീലന വിഭാഗം കോ–ഓർഡിനേറ്ററുമായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടി കൊച്ചി വിമാനത്താവളത്തിൽ അറസ്‌റ്റിലായി. വിദേശത്തുനിന്നെത്തിയ ഇയാളെ എൻഐഎയാണ്‌ അറസ്റ്റ് ചെയ്തത്. കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വളാഞ്ചേരിയിൽ ആക്രിക്കട നടത്തിയിരുന്ന ഇയാൾ സംഘടന നിരോധിച്ചതോടെയാണ്‌ ഒളിവിൽപ്പോയത്‌. പിഎഫ്ഐ കേസിലെ 70–-ാം പ്രതിയാണ്. അധ്യാപകന്റെ കൈവെട്ടിയ കേസിലും പ്രതിയാണിയാൾ. പിഎഫ്ഐ കേസിൽ മുഹമ്മദ് മൻസൂർ (പട്ടാമ്പി), അബ്ദുൾ വഹാബ് (പറവൂർ), അബ്ദുൾ റഷീദ് (പട്ടാമ്പി), മുഹമ്മദ് യാസർ അറാഫത്ത് (ആലങ്ങാട്), ടി എ അയൂബ് (എടവനക്കാട്) എന്നിവർകൂടി പിടിയിലാകാനുണ്ട്. ഇവർക്കായി 2024-ൽ എൻഐഎ ലുക്ക്ഔട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home