ad
Deshabhimani

പിഎഫ്‌ വെബ്‌ പോർട്ടൽ നിശ്ചലം ; വലഞ്ഞ്‌ പെൻഷൻകാർ

pf portal website down
വെബ് ഡെസ്ക്

Published on Sep 18, 2025, 03:12 AM | 1 min read


കൊച്ചി

പ്രോവിഡന്റ്‌ ഫണ്ട്‌ പെൻഷൻ വെബ്‌ പോർട്ടൽ തകരാറിലായി ഒരാഴ്‌ച പിന്നിട്ടിട്ടും പരിഹാരമായില്ല. പോർട്ടലിൽനിന്ന്‌ വിവരങ്ങളൊന്നും ലഭ്യമല്ലാതെ പെൻഷൻകാർ ദുരിതത്തിലാണ്‌. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ്‌ പിഎഫ്‌ പെൻഷൻ വെബ്‌ പോർട്ടൽ (www.epfindia.gov.in) നിശ്‌ചലമാകുന്നത്‌.


ഇപിഎഫ്‌ഒ തിരുവനന്തപുരം സോണൽ ഓഫീസർക്കും കൊച്ചി പിഎഫ്‌ കമീഷണർക്കും പെൻഷൻകാർ പരാതി നൽകിയെങ്കിലും പരിഹാരമായില്ല. ഡൽഹിയിലെ ഹെഡ്‌ ഓഫീസിൽനിന്ന്‌ വ്യക്തമായ മറുപടിയു
മില്ല.


രാജ്യത്തെ ഒരു കോടിയോളം പെൻഷൻകാർ ആശ്രയിക്കുന്ന സൈറ്റാണിത്‌. രണ്ടു മാസംമുന്പ്‌ രണ്ടാഴ്‌ചയിലേറെ തകരാറിലായിരുന്നു. സൈറ്റ്‌ തുറക്കാനാകുമെങ്കിലും പിപിഒ നന്പർ നൽകി വിവരം ശേഖരിക്കാനാകില്ല.


പെൻഷൻ വന്നിട്ടുണ്ടോ, പെൻഷൻകാർ നൽകിയ ലൈഫ്‌ സർട്ടിഫിക്കറ്റ്‌ (ജീവൻ പ്രമാൺ) സൈറ്റിൽ അപ്‌ലോഡായോ, നിലവിലെ പെൻഷൻ നില, പെൻഷൻ പേമെന്റ്‌ ഓർഡർ അന്വേഷണം തുടങ്ങിയവയൊന്നും അറിയാൻ വഴിയില്ല. പെൻഷൻ സ്‌റ്റേറ്റ്‌മെന്റും ഡ‍ൗൺലോഡ്‌ ചെയ്യാനാകില്ല.


ഉയർന്ന പെൻഷൻ ലഭിക്കാത്തതിനാൽ പെൻഷൻകാർ വെബ്‌സൈറ്റിൽനിന്ന്‌ രേഖകൾ ശേഖരിച്ച്‌ കോടതിയെ സമീപിക്കാറുണ്ടായിരുന്നു. ഇത്‌ തടയുക എന്ന ലക്ഷ്യത്തോടെ സൈറ്റ്‌ തകരാറിലാക്കിയതാണെന്ന ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home