ad
Deshabhimani

പിഎഫ് ഉയർന്ന പെൻഷൻ: അപേക്ഷകൾ നിരസിച്ചത് പുനഃപരിശോധിക്കണം- ഹൈക്കോടതി

high court
വെബ് ഡെസ്ക്

Published on Aug 12, 2025, 06:55 PM | 1 min read

കൊച്ചി: ഉയർന്ന പെൻഷനുവേണ്ടി പ്രോവിഡന്റ് ഫണ്ട് പെൻഷൻകാർ സമർപ്പിച്ച ഹയർ ഓപ്ഷൻ അപേക്ഷകൾ, തൊഴിലുടമകൾ ആവശ്യമായ രേഖകൾ നൽകിയില്ലെന്ന്‌ ചൂണ്ടിക്കാട്ടി നിരസിച്ചത്‌ പുനഃപരിശോധിക്കണമെന്ന് ഹെെക്കോടതി. ഉടമയിൽനിന്ന് ആവശ്യമായ രേഖകൾ സ്വീകരിച്ച് രണ്ടുമാസത്തിനകം അപേക്ഷകൾ തീർപ്പാക്കാനും ഉത്തരവിട്ടു.


സ്‌റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏതാനും അധ്യാപകർ നൽകിയ ഹർജി തീർപ്പാക്കിയാണ്‌ ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്‌. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ എസ് കൃഷ്ണമൂർത്തി, വി കൃഷ്ണൻകുട്ടി, ബി ബാലഗോപാലൻ, ശ്രീദേവി രാധാകൃഷ്ണൻ, പ്രഭാകരമാരാർ എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home