ad
Deshabhimani

print edition പേരാമ്പ്ര അക്രമം 3 യുഡിഎഫുകാർകൂടി അറസ്‌റ്റിൽ

Perambra violence
വെബ് ഡെസ്ക്

Published on Oct 18, 2025, 12:25 AM | 1 min read

പേരാമ്പ്ര: പേരാമ്പ്രയിൽ യുഡിഎഫ് പ്രകടനത്തിനിടെ പൊലീസിനുനേരെ നാടൻബോംബെറിഞ്ഞ കേസിൽ മൂന്ന്‌ യുഡിഎഫ് പ്രവർത്തകർകൂടി അറസ്റ്റിൽ. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂത്താളി കല്ലൂരിലെ പൊയിൽ കുന്നുമ്മൽ പി കെ വിനോദൻ (48), കൂത്താളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് പ്രസിഡന്റും കൂത്താളി സഹകരണ ബാങ്ക് ഡയറക്ടറുമായ പൈതോത്ത് കുണ്ടയോട്ട് ചാലിൽ എൻ എം മണി (48), മുസ്ലിം യൂത്ത് ലീഗ് വാല്യക്കോട് ശാഖാ പ്രസിഡന്റും പേരാമ്പ്ര ജങ്‌ഷനിലെ എസ്ടിയു അംഗവും പോർട്ടറുമായ വാല്യക്കോട് പനാപ്പറമ്പത്ത് പി പി മുസ്തഫ (38) എന്നിവരെയാണ് പേരാമ്പ്ര ഇൻസ്‌പെക്ടർ പി ജംഷീദിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്.


പ്രതികളെ പയ്യോളി കോടതി റിമാൻഡ് ചെയ്തു. കേസിൽ ഇതുവരെ എട്ട്‌ പ്രതികൾ റിമാൻഡിലായി. കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്. ചിലർ ഒളിവിലാണ്‌. പൊലീസിനുനേരെ നാടൻബോംബും കല്ലുമെറിഞ്ഞതിൽ രണ്ട് ഡിവൈഎസ്‌പിമാരടക്കം 10 പൊലീസുകാർക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. പേരാമ്പ്രയിൽ സംഘർഷമുണ്ടാക്കി സംസ്ഥാനമാകെ അക്രമം വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഷാഫി പറന്പിൽ എംപിയുടേയും ഡിസിസി പ്രസിഡന്റിന്റേയും നേതൃത്വത്തിൽ ഉണ്ടായത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home