ad
Deshabhimani

നിയമസഭയിൽ സമരാഭാസം തുടരുന്നവരെ ജനങ്ങൾ പുറത്തിറക്കും: മന്ത്രി കെ എൻ ബാലഗോപാൽ

kn balagopal.jpg
വെബ് ഡെസ്ക്

Published on Feb 23, 2026, 12:57 PM | 1 min read

തിരുവനന്തപുരം: നിയമസഭയിൽ സമരാഭാസങ്ങൾ തുടരുന്ന പ്രതിപക്ഷത്തെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഇവിടെ വന്നു വെറുതെ ബഹളം വയ്ക്കാൻ അല്ലല്ലോ ജനം തെരഞ്ഞെടുത്ത് അയച്ചത്. സഭയിൽ ഇരിക്കാൻ പ്രതിപക്ഷം യോഗ്യരല്ലെന്നും മന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിൽ തന്നെ സഭ അലങ്കോലപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിനെ വിമർശിക്കുകയായിരുന്നു മന്ത്രി.


ബിജെപി പുറത്ത് പറയുന്ന വാദങ്ങളാണ് പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തുവന്ന് പറയുന്നത്. ഇത്രയും നിലവാരമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നത് ചെറിയ കാര്യമല്ല. ഇങ്ങനെ പോയാൽ കോൺഗ്രസ് എവിടെപ്പോയി നിൽക്കും എന്നത് അറിയില്ല. ഇതിനകത്ത് ഇരിക്കുന്ന എത്രപേർ തെരഞ്ഞെടുപ്പ് ആവുമ്പോൾ കോൺഗ്രസിനത്ത് ഉണ്ടാകുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home