ad
Deshabhimani

ജലനിരപ്പുയർന്നു: പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി

PEECHI
വെബ് ഡെസ്ക്

Published on Jun 28, 2025, 02:33 PM | 1 min read

തൃശൂര്‍ : തൃശൂരിൽ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. നാല് ഇഞ്ച് വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഡാം തുറക്കാനുള്ള തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയത്.


നാല് ഷട്ടറുകൾ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാല് ഷട്ടറുകളും നാലി‍ഞ്ച് വരെ ഉയർത്തും. മൂന്നാമത്തെ ഷട്ടർ തുറക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഷട്ടർ തുറക്കുന്നതോടെ താഴെയുള്ള കരുവന്നൂർ പുഴയിലും മണലിപ്പുഴയിലും ജലനിരപ്പുയരാൻ സാധ്യതയുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ പറയുന്നു. 30 സെന്റിമീറ്റർ ഈ പുഴകളിൽ ജലനിരപ്പുയരും .


കരുവന്നൂർ പുഴ നിലവിൽ വലിയ ജലനിരപ്പിൽ തന്നെയാണ് ഒഴുക്ക് തുടരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് പുഴ വലിയ തോതിൽ നിറഞ്ഞൊഴുകിയത്. ജലം ക്രമീകരിച്ചില്ലെങ്കിൽ മഴ കനത്താൽ വലിയ പ്രതിസന്ധിയിലേക്ക് പോകും അതിനാലാണ് ഇപ്പോൾ വെള്ളം ഒഴുക്കിക്കളയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home