Deshabhimani

ആംബുലൻസിൽ നിന്ന് ഇറങ്ങിയോടിയ രോ​ഗി ഓടയിൽ മരിച്ച നിലയിൽ

deadbody
വെബ് ഡെസ്ക്

Published on May 01, 2026, 09:03 AM | 1 min read

തിരുവനന്തപുരം: ആംബുലൻസിൽ നിന്ന് ഇറങ്ങി ഓടിയ രോ​ഗി ഓടയിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ഈഞ്ചക്കലിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രൻ(50) ആണ് മരിച്ചത്.


ഇന്ന് പുലർച്ചെയാണ് സംഭവം. രവീന്ദ്രന് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് കുടുംബാം​ഗങ്ങൾ ആംബുലൻസ് വിളിച്ചുവരുത്തിയത്. നെയ്യറ്റിൻകരയിൽ നിന്നും രോ​ഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.


ഈഞ്ചക്കൽ പ്രദേശത്ത് എത്തിയപ്പോൾ രവീന്ദ്രൻ അക്രമാസക്തനാവുകയും ആംബുലൻസിന്റെ ചില്ല് തകർത്ത് ഇറങ്ങി ഓടുകയുമായിരുന്നു. ആംബുലൻസ് ജീവനക്കാർ രവീന്ദ്രനെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുതറിയോടിയ രവീന്ദ്രൻ ഓടയിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.


പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് രവീന്ദ്രനെ ഓടയിൽ മരിച്ച നിലയിൽ കണ്ടത്. മരിച്ച രവീന്ദ്രൻ നായകളെ പരിപാലിക്കുന്ന ആളായിരുന്നുവെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home