ad
Deshabhimani

ലക്ഷദ്വീപിൽനിന്ന്‌ രോഗിയെ എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചു

Patient Airlifted.jpg

ഗുരുതരാവസ്ഥയിലായ രോഗിയെ ലക്ഷദ്വീപിലെ അഗത്തിയിൽ നിന്നും നേവിയുടെ എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Dec 14, 2025, 06:31 PM | 1 min read

കൊച്ചി: ഗുരുതരാവസ്ഥയിലായ രോഗിയെ ലക്ഷദ്വീപിലെ അഗത്തിയിൽനിന്ന്‌ നേവിയുടെ എയർ ആംബുലൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായ 75 വയസ്സുകാരനെയാണ്‌ കൊച്ചിയിൽനിന്നയച്ച ഡോണിയർ വിമാനത്തിൽ ഞായർ പുലർച്ചെ 1.10ന് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക്‌ മാറ്റിയ രോഗി സുഖം പ്രാപിച്ചുവരുന്നു.


13ന്‌ ലക്ഷദ്വീപിലെ കവരത്തിയിലുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജില്ലാ ആസ്ഥാനത്തേക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രക്ഷാനടപടി. എംഐസിയു ഉൾപ്പെടെ സജ്ജീകരണങ്ങളുമായി ആരോഗ്യപ്രവര്‍ത്തകരും എയർ ആംബുലൻസിൽ രോഗിയെ അനുഗമിച്ചു.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home