ad
Deshabhimani

റാന്നിയിൽ ആൾക്കൂട്ട ആക്രമണം; നഗ്നതാ പ്രദർശനം ആരോപിച്ച് മധ്യവയസ്കനെ കെട്ടിയിട്ട് മർദിച്ചു

Police Jeep

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 10, 2026, 09:26 AM | 1 min read

പത്തനംതിട്ട: റാന്നിയിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് മധ്യവയസ്കന് നേരെ ആൾക്കൂട്ട ആക്രമണം. റാന്നി കരിങ്കുറ്റി സ്വദേശിയായ വർഗീസ് മാത്യുവിനെയാണ് ഒരുസംഘം ആളുകൾ ചേർന്ന് കെട്ടിയിട്ട് മർദിച്ചത്.


കരിങ്കുറ്റിയിൽ വെച്ച് വർഗീസ് മാത്യു നഗ്നതാ പ്രദർശനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ തടഞ്ഞുവെച്ചതും തുടർന്ന് അതിക്രമം കാട്ടിയതും. മധ്യവയസ്കനെ കെട്ടിയിട്ട് മർദിക്കുന്ന വിവരമറിഞ്ഞ് റാന്നി പോലീസ് ഉടനടി സ്ഥലത്തെത്തുകയായിരുന്നു.


പരിക്കേറ്റ വർഗീസ് മാത്യുവിനെ പോലീസ് ഇടപെട്ടാണ് അക്രമികളിൽ നിന്ന് മോചിപ്പിച്ചത്. തുടർന്ന് ഇദ്ദേഹത്തെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സംഭവത്തിൽ മർദനമേറ്റ വർഗീസ് മാത്യുവിനെതിരെയും, നിയമം കൈയിലെടുത്ത് ഇയാളെ മർദിച്ച നാട്ടുകാർക്കെതിരെയും റാന്നി പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home