Deshabhimani

print edition മഴക്കെടുതി; ഒന്നരമാസത്തിനുശേഷം ‘അടിയന്തര സഹായം’

flood relief
വെബ് ഡെസ്ക്

Published on Sep 16, 2026, 01:30 AM | 1 min read

തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ കെടുതികൾ അനുഭവിച്ച കുടുംബങ്ങൾക്ക്‌ ഒന്നരമാസത്തിനുശേഷം അടിയന്തര സഹായം അനുവദിച്ച്‌ സംസ്ഥാന സർക്കാർ. ആഗസ്‌ത്‌ ആദ്യമുണ്ടായ കനത്ത മഴയിൽ വെള്ളം കയറി വീടുകൾ നശിച്ച‍, പത്തനംതിട്ട ജില്ലയിലെ 25,648 കുടുംബങ്ങൾക്കാണ്‌ തുക അനുവദിച്ചത്‌. ഒരു കുടുംബത്തിന്‌ 10,000 രൂപ വീതം 25.64 കോടി രൂപയാണ്‌ അനുവദിച്ചത്‌.


വീടുകൾ വാസയോഗ്യമാക്കി താമസസ‍ൗകര്യം ഒരുക്കാനാണ്‌ അടിയന്തര സഹായത്തുക അനുവദിക്കാറുള്ളത്‌. ഒരു മാസം പിന്നിട്ടിട്ടും തുക അനുവദിക്കാത്തത്‌ വലിയ പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ്‌ ചൊവ്വാഴ്‌ച സംസ്ഥാന ദുരന്ത പ്രതികരണനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിൽനിന്ന്‌ തുക അനുവദിച്ചത്. തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home