ad
Deshabhimani

print edition പാരിയത്തുകാവ്‌: ഇന്ന്‌ ചർച്ച

Pariyathukavu 1.JPG
വെബ് ഡെസ്ക്

Published on Jun 05, 2026, 12:01 AM | 1 min read

കൊച്ചി: പാരിയത്തുകാവിലെ ദളിത്‌ കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കൽ വിഷയവുമായി ബന്ധപ്പെട്ട്‌ വെള്ളി പകൽ രണ്ടിന്‌ എറണാകുളം കലക്‌ടറേറ്റിൽ ചർച്ച നടക്കും. മന്ത്രി റോജി എം ജോണിന്റെ സാന്നിധ്യത്തിൽ കുടുംബങ്ങൾ, സമരസമിതി, കുടുംബങ്ങളുടെ എതിർകക്ഷി എന്നിവരുമായാണ്‌ ചർച്ച.


കഴിഞ്ഞ ചർച്ചകളിൽ സമരസമിതി പ്രതിനിധികളെ വിളിച്ചിരുന്നില്ല. ഇത്തവണയും ഇതേ സമീപനമായിരുന്നു. എന്നാൽ, കുടുംബങ്ങൾ സമരസമിതിയെ വിളിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ്‌ ഉൾപ്പെടുത്തിയത്‌. എട്ട്‌ ദളിത്‌ കുടുംബങ്ങളാണ്‌ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്‌. യുഡിഎഫ്‌ അധികാരത്തിലേറി മൂന്നാംനാൾ കുടിയൊഴിപ്പിക്കാനെത്തിയ പൊലീസ്‌ ഇവിടെ നരനായാട്ട്‌ നടത്തി. കുടുംബങ്ങൾക്ക്‌ സ്ഥലവും വീടും നൽകി പുനരധിവസിപ്പിക്കുമെന്നും ഇത്‌ കുടുംബങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ, പുനരധിവാസ ചർച്ച നടന്നിട്ടില്ലെന്നും സ്ഥലം അളന്ന്‌ പുറന്പോക്ക്‌ തിട്ടപ്പെടുത്തണമെന്നും ഇവിടെനിന്ന്‌ ഇറങ്ങില്ലെന്നുമാണ്‌ കുടുംബങ്ങളുടെ നിലപാട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home