ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകേണ്ടെന്ന് രക്ഷിതാവ്; കോഴിക്കോട് സ്വിമ്മത്തോൺ സമ്മാനദാന വേദിയിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട് : ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കിഡ്സ് സ്വിമ്മത്തോൺ സമ്മാനദാന വേദിയിൽ പ്രതിഷേധം. ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിൽ നടന്ന കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങളുണ്ടായത്.
സൈക്ലിങ്, നീന്തൽ, ഓട്ടം എന്നിവ ഉൾപ്പെടുന്ന കാലിക്കറ്റ് ട്രയാത്‌ലോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനായാണ് ശ്രീറാം വെങ്കിട്ടരാമൻ കോഴിക്കോട്ടെത്തിയത്. ഇതിനിടെയാണ് സ്വിമ്മിങ് മത്സരത്തിന്റെ സംഘാടകർ അദ്ദേഹത്തെ സമ്മാനദാനത്തിനായി ക്ഷണിച്ചത്.
വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ തന്റെ മകൾക്ക് സമ്മാനം നൽകേണ്ടെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടിയുടെ രക്ഷിതാവ് വേദിയിൽ പരസ്യമായി പ്രതിഷേധിക്കുകയായിരുന്നു.
തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽനിന്ന് പിന്മാറി. തുടർന്ന് സബ് കലക്ടർ ഗൗതം രാജ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. തിരുവനന്തപുരത്ത് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചിരുന്നു. കേസിന്റെ വിചാരണ നടപടി തുടരുകയാണ്.










0 comments