ad
Deshabhimani

യാത്രക്കാർ ശ്രദ്ധിക്കുക; പരശുറാം എക്സ്പ്രസിന്റെ പുതിയ കോച്ച് ഘടനയിൽ മാറ്റം

parasuram express
വെബ് ഡെസ്ക്

Published on Sep 18, 2026, 12:21 PM | 1 min read

തിരുവനന്തപുരം: പരശുറാം എക്സ്പ്രസിന്റെ പുതിയ കോച്ച് ഘടനയിൽ വന്ന മാറ്റങ്ങളിൽ വ്യക്തതവരുത്തി റെയിൽവേ. സെപ്റ്റംബർ 22 മുതൽ എൽഎച്ച്ബി(ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുകയാണ് പരശുറാം എക്സ്പ്രസ്. ട്രെയിനിന്റെ ആകെ കോച്ചുകളുടെ എണ്ണം 22 ആണ്.


രണ്ട് എസി സിറ്റിങ് കോച്ചുകൾ, മൂന്ന് റിസർവ്ഡ് നോൺ എസി സിറ്റിങ്, 15 അൺറിസർവ്ഡ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കോച്ച് എന്നിവയാണ് പുതിയ കോച്ച് ഘടനയനുസരിച്ച് പരശുറാം എക്സ്പ്രസിൽ ഉണ്ടാവുക. മം​ഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22 മുതലാണ് സർവീസ് നടത്തുക.


കന്യാകുമാരി - മം​ഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക. എൽഎച്ച്ബിയിലേക്ക് മാറിയാലും പരശുറാം എക്സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ അടക്കം 16 അൺറിസർവ്ഡ് കോച്ചുകളുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home