Deshabhimani

print edition പറമ്പിക്കുളം – ആളിയാർ വെള്ളം കരാർ മുടക്കിയത്‌ സർക്കാർ വീഴ്‌ച: കെ കൃഷ്‌ണൻകുട്ടി

k krishnankutty

കെ കൃഷ്‌ണൻകുട്ടി

വെബ് ഡെസ്ക്

Published on Sep 13, 2026, 12:39 AM | 1 min read

പാലക്കാട്‌ : സംസ്ഥാനത്ത്‌ പറമ്പിക്കുളം – ആളിയാർ കരാർ പ്രകാരമുള്ള വെള്ളം നേടിയെടുക്കുന്നതിൽ യുഡിഎഫ്‌ സർക്കാർ വീഴ്‌ചവരുത്തിയെന്ന്‌ മുൻ മന്ത്രി കെ കൃഷ്‌ണൻകുട്ടി. കരാറനുസരിച്ച് 400 ക്യുസക്സ് വെള്ളം കേരളത്തിന് ലഭിക്കണം. എന്നാൽ, ലഭിക്കുന്നത് 160 ക്യൂസ-ക്സ് മാത്രമാണ്. കരാറിൽ പറഞ്ഞ വെള്ളം ലഭിക്കാത്തത് കർഷകർക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


അൻപതിനായിരം ഏക്കറിലെ കൃഷി നശിച്ചു. 130 കോടിയോളം രൂപയുടെ നഷ്‌ടം കർഷകർക്കുണ്ടായി. അന്തർ സംസ്ഥാന ജലവകുപ്പ് ഇത്ര നിരുത്തരവാദപരമായി ഒരു സർക്കാരും കൈകാര്യം ചെയ്‌തിട്ടില്ല. വകുപ്പ്‌ തന്റെ കീഴിലായിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ ഇടപെട്ടില്ല. വെള്ളമില്ലാത്തതിനാൽ പലരും ഒന്നാംവിള ഇറക്കിയിട്ടില്ല. ഇറക്കിയവരുടെ കൃഷി പകുതിയും ഉണങ്ങി. വായ്‌പപോലും അടയ്‌ക്കാൻ കഴിയാത്ത സ്ഥിതിയിലാണ്‌ കർഷകർ.


ഒൻപത് ടിഎംസി വെള്ളം പറന്പിക്കുളം ഗ്രൂപ്പിലുണ്ട്‌. ഇതിനുമുന്പ്‌ പ്രശ്‌നമുണ്ടായപ്പോൾ ശിരുവാണിയിൽ സമ്മർദം ചെലുത്തിയാണ്‌ കേരളം നേരിട്ടത്.

2016ലും 2023ലും പ്രത്യേക ഇടപെടൽ നടത്തി വെള്ളം നേടിയെടുത്തു. കേരളത്തിന് തരേണ്ട വെള്ളം തരാതെ തമിഴ്നാട് കരാർ ലംഘനം നടത്തുന്നത് ആവശ്യമായ യോഗങ്ങളോ ശക്തമായ ഇടപെടലോ ഇല്ലാത്തതുകൊണ്ടാണ്. കേരളം തമിഴ്നാട് പറയുന്നതിന് വഴങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home