ad
Deshabhimani

പാലക്കാട് അങ്കണവാടിയിൽ വിതരണംചെയ്ത ഗോതമ്പിൽ പാൻമസാല; സംഭവം ഒതുക്കാൻ ഇടപെടൽ

Tobacco Products Discovered Inside Anganwadi Wheat Sacks in Puthussery

അങ്കണവാടികളിൽ നിന്ന് വിതരണംചെയ്ത ഗോതമ്പിൽ കണ്ടെത്തിയ പാൻമസാല പാക്കറ്റുകൾ

വെബ് ഡെസ്ക്

Published on Aug 02, 2026, 07:30 AM | 1 min read

പുതുശേരി (പാലക്കാട്): അങ്കണവാടികളിൽനിന്ന്‌ കൗമാരപ്രായമുള്ള പെൺകുട്ടികൾക്ക് വിതരണംചെയ്ത ഗോതമ്പിൽനിന്ന്‌ പാൻമസാല പാക്കറ്റുകൾ കണ്ടെത്തി. പാലക്കാട് കല്ലേപ്പുള്ളി ഐസിഡിഎസിനുകീഴിലുള്ള വിവിധ അങ്കണവാടികളിലെത്തിച്ച ഗോതമ്പ് ചാക്കിൽനിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.


ശനി പകലാണ്‌ സംഭവം. ലഹരിക്കെതിരെ സർക്കാർ വലിയ ക്യാന്പയിൻ നടത്തുന്നുവെന്ന്‌ അവകാശപ്പെടുന്പോഴാണ്‌ അങ്കണവാടി വഴി വിതരണം ചെയ്യുന്ന ഗോതന്പ്‌ ചാക്കിൽനിന്ന്‌ പാൻമസാല പാക്കറ്റ്‌ കണ്ടെത്തിയത്‌. അങ്കണവാടികളുടെ ചുമതലയുള്ള വനിതാ- ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്‌ണ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന ദിവസമായതിനാൽ സംഭവം പുറത്തറിയാതിരിക്കാൻ ഉദ്യോഗസ്ഥതലത്തിൽ ഇടപെടലുണ്ടായതായാണ്‌ വിവരം. പുറത്തുപറഞ്ഞാൽ നടപടിയുണ്ടാകുമോയെന്ന ഭയമുള്ളതിനാൽ പാൻമസാല പാക്കറ്റുകൾ കിട്ടിയ അങ്കണവാടി ജീവനക്കാർ പരാതി നൽകാൻ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home