ad
Deshabhimani

മണ്ണാർക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

leopard mannarkkad
വെബ് ഡെസ്ക്

Published on Jul 28, 2026, 09:49 AM | 1 min read

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. തെങ്കര മെഴുകുംപാറയിലാണ് സംഭവം. ഏറെ നാളായി ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. മാസങ്ങളോളം പ്രദേശത്ത് ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. പുലിയെ മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിലെത്തിച്ചു.


ഇന്ന് പുലർച്ചെ 2 മണിയോടെയാണ് പുലി കെണിയിൽ അകപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി നാട്ടുകാർ ഭീതിയിലായിരുന്നു. മെഴുകുംപാറയിൽവളർത്തുമൃ​ഗങ്ങളെ പുലി ആക്രമിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ പരാതിയിൽ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home