ad
Deshabhimani

print edition പാലായിൽ സ്വതന്ത്ര കൂട്ടായ്മക്കുള്ള
പിന്തുണ പിൻവലിച്ച് കോൺ. പ്രമേയം

Pala Municipality.JPG
വെബ് ഡെസ്ക്

Published on Jul 06, 2026, 12:01 AM | 1 min read

പാലാ: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം. ഞായറാഴ്ച പാലായില്‍ ചേർന്ന മണ്ഡലം പ്രവർത്തകയോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. കോൺഗ്രസിന്റെ ആറ് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ പങ്കെടുത്ത് ചേർന്ന പ്രവർത്തകയോഗം അംഗീകരിച്ച പ്രമേയം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി, ഡിസിസി, കെപിസിസി അധ്യക്ഷന്‍മാര്‍ക്ക് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.


ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യുഡിഎഫ് പിന്തുണയിൽ നഗരസഭ ഭരണം നടത്തുന്ന സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിക്കുന്നത്. 26 അംഗ കൗൺസിലിൽ 14 അംഗങ്ങളാണ് ഭരണസഖ്യത്തിലുള്ളത്. ഇതിനിടെ 10 അംഗ യുഡിഎഫ് മുന്നണിയിലെ നാല് അംഗങ്ങളെ സ്വതന്ത്ര കൂട്ടായ്മ ഒപ്പം ചേർത്തിരുന്നു. ഇതോടെ കൗൺസിലിൽ കോൺഗ്രസ് ഒറ്റപ്പെട്ട നിലയിലാണ്. കോൺഗ്രസിന്റെ എതിർപ്പ്‌ അവഗണിച്ച് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് നഗരസഭയുടെ നിയന്ത്രണത്തിനുള്ള കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചതോടെയാണ് ഭരണ സഖ്യത്തിൽ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടത്. പാലാ നഗരസഭാ ഭരണത്തില്‍ സ്വതന്ത്ര മുന്നണിയുമായുള്ള പങ്കാളിത്തം സംബന്ധിച്ച് മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട് ആണ് പ്രമേയം അവതരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home