ad
Deshabhimani

പാലാ സ്വദേശിനി അയർലൻഡ്‌ ഭരണകക്ഷി പാർടി ദേശീയ എക്സിക്യൂട്ടീവിൽ

pala native in ireland

അയർലൻഡ്‌ പ്രധാനമന്ത്രി മീഹോൾ മാർട്ടിനൊപ്പം മഞ്ജുദേവി

വെബ് ഡെസ്ക്

Published on May 21, 2026, 07:51 AM | 1 min read

പാലാ : അയർലൻഡ്‌ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർടിയുടെ 15 അംഗ ദേശീയ എക്സിക്യൂട്ടീവിൽ പാലാക്കാരിയും. അയർലൻഡിൽ നഴ്സായ പാലാ വിളക്കുമാടം സ്വദേശിനി എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അയർലാൻഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഇന്ത്യയിൽനിന്നുള്ള പ്രതിനിധി എത്തുന്നത്. ദേശീയ തലത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മഞ്ജുദേവി ഈ നേട്ടംകൈവരിച്ചത്‌. അയർലൻഡ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും മഞ്ജുദേവി മത്സരിച്ചിരുന്നു.


1926ൽ രൂപീകരിച്ച പാർടിയാണ് ഫ്യാനഫോയ്ൽ. നിലവിലെ അയർലൻഡ്‌ പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് പാർടി പ്രസിഡന്റ്‌. 15 അംഗ ദേശീയ എക്സിക്യൂട്ടീവാണ്‌ പാർടിയെ നിയന്ത്രിക്കുന്നത്. ഏഴ് വനിതകളിൽ ഒരാളായാണ് മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടത്. ലഭിച്ച വോട്ടുകളിൽ 90 ശതമാനവും ഐറിഷുകാരുടേതാണ്. ഇന്ത്യൻ വംശജർക്ക്‌ നേരെയുള്ള അക്രമങ്ങൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് തനിക്ക് നൽകിയ വോട്ടിലൂടെ ഐറിഷ് ജനത പ്രകടിപ്പിച്ചതെന്ന് മഞ്ജുദേവി പറഞ്ഞു.


പാലാ സെന്റ്‌ മേരീസ് ഹൈസ്കൂൾ, അൽഫോൻസാ കോളജ് എന്നിവിടങ്ങളിലെ പഠന ശേഷം മഞ്ജുദേവി രാജസ്ഥാനിലെ പിലാനി ബിർള സ്കൂൾ ഓഫ് നഴ്സിങിൽ നിന്ന്‌ ഒന്നാം റാങ്കോടെ ജനറൽ നഴ്സിങ്‌ പാസായി. തുടർന്ന്‌ ഡൽഹിയിലും സൗദിയിലും ജോലി ചെയ്‌തു. 2005ൽ അയർലൻഡിലേക്ക്‌ കുടിയേറി. പാലാ വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ റിട്ട. ഹവിൽദാർ കെ എം ബാലകൃഷ്ണന്റെയും രാധാമണിയുടെയും മകളാണ്. ഭർത്താവ് ശ്യാം മോഹൻ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. ദിയ, ശ്രേയ എന്നിവരാണ് മക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home