ad
Deshabhimani

കേരളത്തിലുള്ള പുതുച്ചേരിയിലെ വോട്ടർമാർക്ക് ശമ്പളത്തോടുകൂടിയ അവധി

Election Commission.jpg
വെബ് ഡെസ്ക്

Published on Apr 04, 2026, 07:25 PM | 1 min read

കോഴിക്കോട്: കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പുതുച്ചേരിയിലെ വോട്ടർമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി സർക്കാർ ഒമ്പതിന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ്‌ ബിസിനസ് സംരംഭങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും കാഷ്വൽ/ദിവസവേതനക്കാർക്കും അവധിയുണ്ട്‌. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 ബി പ്രകാരമാണ് നടപടി.


സംസ്ഥാനത്തെ സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഷോപ്‌സ്‌ ആൻഡ്‌ കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ടിന്റെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക്‌ വോട്ടെടുപ്പുദിവസമായ ഒമ്പതിന്‌ വേതനത്തോടു കൂടിയ അവധി അനുവദിക്കാൻ സംസ്ഥാന ലേബർ കമീഷണർ സഫ്‌ന നസറുദീൻ ഉത്തരവിട്ടിരുന്നു.


അവധി അനുവദിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പ്രശ്നം വരികയാണെങ്കിൽ അയാൾക്ക് വോട്ടുചെയ്യാൻ പ്രത്യേക അനുമതി നൽകണം. ജോലി ചെയ്യുന്ന മണ്ഡലത്തിൽ അല്ലാതെ മറ്റൊരു മണ്ഡലത്തിലെ വോട്ടറായ തൊഴിലാളികൾക്കും അവധിക്ക്‌ അർഹതയുണ്ട്. ഐടി, വ്യവസായ, പ്ലാന്റേഷൻ, നിർമാണ മേഖലകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home