ad
Deshabhimani

print edition പത്മനാഭക്ഷേത്രത്തിലെ വജ്രവും 
സ്വർണവും മോഷണം പോയി

padmanabhaswamy temple lakshadeepam

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 28, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വജ്രവും സ്വർണവും മോഷണം പോയെന്ന് പൊലീസ് മേധാവിയുടെ റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് മോഷണത്തെകുറിച്ച് പറയുന്നത്. വജ്രം പതിച്ച ആഭരണമായ 'വൈരനാമം' ക്ഷേത്രത്തിൽനിന്ന്‌ കവർച്ച ചെയ്തു.


ആറുമാസംമുന്പ്‌ പോളിഷ് ചെയ്യുന്നതിന് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളത്. ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽനിന്ന്‌ 9.75 പവൻ സ്വർണം കുറവുള്ളതായി കണ്ടെത്തി. കവടിയാർ കൊട്ടാരത്തില്‍ നടന്ന മോഷണത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പ്രസ്താവനയിൽ അറിയിച്ചു. ​





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home