print edition നെല്ല് സംഭരണം കുറഞ്ഞതായി മന്ത്രി

തിരുവനന്തപുരം : നെല്ല് സംഭരണം ഈ വർഷം 5,30,000 മെട്രിക് ടണ്ണായി ചുരുങ്ങിയതായി മന്ത്രി അനൂപ് ജേക്കബ്. 2021ൽ നെല്ല് സംഭരണം 7.5 ലക്ഷം മെട്രിക് ടൺ ആയിരുന്നു. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സപ്ലൈകോയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളും പഠന റിപ്പോർട്ട് പ്രകാശിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സപ്ലൈകോ നൽകുന്ന സംഭാവനകൾ ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്. ഭക്ഷ്യ സെക്രട്ടറി ശർമിള മേരി ജോസഫ് റിപ്പോർട്ട് സ്വീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 1380 കുടുംബങ്ങൾ, പാലക്കാട്ടെ 317 കർഷകർ, സപ്ലൈകോയുമായി ബന്ധപ്പെട്ട 29 വ്യാപാരികൾ എന്നിവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. കമ്യൂണിക്കേഷൻ മന്ത്ര എന്ന സ്വകാര്യ പരസ്യ ഏജൻസിയാണ് സപ്ലൈകോയ്ക്കുവേണ്ടി പഠനം നടത്തിയത്. 2025–-26ൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും ഓഫീസുകൾക്കുമുള്ള പുരസ്കാരം മന്ത്രി വിതരണം ചെയ്തു.









0 comments