ad
Deshabhimani

പാറക്കടവിനെ സന്ദർശിച്ച് പിന്തുണ തേടി പി എ മുഹമ്മദ് റിയാസ്

പാറക്കടവിനെ സന്ദർശിച്ച് പിന്തുണ തേടി പി എ മുഹമ്മദ് റിയാസ്

പി കെ പാറക്കടവ് (ഇടത്) പി എ മുഹമ്മദ് റിയാസ് (വലത്)

വെബ് ഡെസ്ക്

Published on Mar 18, 2026, 06:40 PM | 1 min read

ബേപ്പൂർ/കോഴിക്കോട് : ബേപ്പൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രമുഖ എഴുത്തുകാരനും മാധ്യമം മുൻ പീരിയോഡിക്കൽസ് എഡിറ്ററുമായ പി കെ പാറക്കടവിനെ സന്ദർശിച്ച് പിന്തുണ തേടി.


വ്യക്തിപരമായി അദ്ദേഹത്തിനോട് ഏറെ അടുപ്പമുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി മുൻപോട്ട് പോകുമ്പോൾ ബേപ്പൂർ നിയോജക മണ്ഡലത്തിലെ വോട്ടർ കൂടിയായ പി കെയെ പോലെയുള്ളവരുടെ സ്നേഹവും, പിന്തുണയും ഏറെ ആവേശം നൽകുന്നുണ്ടെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.


നിരവധി ശ്രദ്ധേയമായ ചെറുകഥകളും, കവിതകളും, ലേഖനങ്ങളും പി കെയുടെതായുണ്ട്. സാഹിത്യമേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സാഹിത്യ അക്കാദമിയുടെ 2016ലെ അവാർഡ് അദ്ദേഹത്തിന് സമർപ്പിക്കപ്പെടുകയുണ്ടായി എന്നും കൂട്ടിച്ചേർത്തു.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home