ad
Deshabhimani

print edition പ്രഖ്യാപനം സൂക്ഷ്മവും
പക്വവുമല്ലെങ്കിൽ നിക്ഷേപം വരില്ല: 
പി രാജീവ്

P RAJEEV

പി രാജീവ്

വെബ് ഡെസ്ക്

Published on Jul 19, 2026, 12:00 AM | 1 min read

ഫറോക്ക്: വ്യവസായമേഖലയിലെ നിക്ഷേപത്തെപ്പറ്റി പ്രഖ്യാപിക്കുന്നത്‌ സൂക്ഷ്മതയോടെയാകണമെന്നും പക്വത കാണിച്ചില്ലെങ്കിൽ നിക്ഷേപങ്ങൾ വഴിമാറിപ്പോകുമെന്നും മുൻ വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കോഴിക്കോട് ചെറുവണ്ണൂരിലെ സ്വകാര്യ ബ്രിഡ്ജ് വേ ലോജിസ്റ്റിക് പാർക്ക് കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


എൽഡിഎഫ് ഭരിക്കുന്പോൾ ടാറ്റയെ കേരളത്തിലേക്ക് ക്ഷണിക്കാൻ താനുൾപ്പെടെ പോയി ചെയർമാനുമായി ചർച്ച നടത്തിയിരുന്നു. വിഷയങ്ങളെ വൈകാരികമായി സമീപിച്ചാൽ, വരേണ്ട പദ്ധതികളും നിക്ഷേപങ്ങളും വഴിമാറിപ്പോകും. ലോജിസ്റ്റിക് മേഖലയിലെ അനന്തസാധ്യത കണ്ടറിഞ്ഞ് രാജ്യത്ത് ആദ്യമായി ലോജിസ്റ്റിക് നയം ആവിഷ്കരിച്ച് നടപ്പാക്കിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. ഇതുവഴി ലോജിസ്റ്റിക് മേഖലയിൽ കേരളം രാജ്യത്ത് ഒന്നാമതായി. മാർച്ചിൽ ദേശീയ റാങ്കിങ്ങിൽ ഹൈ പെർഫോമൻസ് ഗണത്തിൽ ഉൾപ്പെട്ടതായും രാജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home