print edition വിധിപ്പകർപ്പ് വായിച്ചശേഷം തുടർനടപടി : പി രാജീവ്

കൊച്ചി
നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്ന് കോടതി കണ്ടെത്തിയ ആറുപേർക്കും ശിക്ഷ ഉറപ്പാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചുവെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മറ്റ് കാര്യങ്ങൾ വിധിപ്പകര്‍പ്പ് വായിച്ചശേഷമേ പറയാനാകൂ. അതിനുശേഷം തുടർനടപടികൾ സ്വീകരിക്കും.
കുറ്റം സംശയാതീതമായി തെളിഞ്ഞു. ഗൂഢാലോചനയുണ്ടെന്ന് അന്വേഷകസംഘം കണ്ടെത്തി. അക്കാര്യം പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അത് സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി കഴിഞ്ഞദിവസം പറഞ്ഞത്. എന്തുകൊണ്ട് അതിലേക്ക് എത്തിയെന്ന് വിധി വായിച്ചാലേ മനസ്സിലാക്കാനാകൂ. വിധിയെ വിമർശിക്കാം. എന്നാൽ, ന്യായാധിപരെ വിമർശിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.










0 comments