ad
Deshabhimani

print edition വഖഫ് വിഷയം; കുഞ്ഞാലിക്കുട്ടി ഒളിച്ചോടുന്നു:
പി രാജീവ്

p rajeev
വെബ് ഡെസ്ക്

Published on Jul 20, 2026, 12:00 AM | 1 min read

കൊച്ചി: വഖഫ്‌ വിഷയത്തിൽ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി സമർഥമായ ഒളിച്ചോടലാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്‌. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമവശംനോക്കി പിന്നീട്‌ പ്രതികരിക്കാമെന്നാണ്‌ കുഞ്ഞാലിക്കുട്ടിയും വഖഫ് മന്ത്രി എൻ ഷംസുദ്ദീനും പറയുന്നത്.


മുസ്ലിം സമുദായത്തെയും മതന്യൂനപക്ഷത്തെയും മതനിരപേക്ഷതയെയും പൂർണമായും വഞ്ചിക്കുകയാണ് യുഡിഎഫ് സർക്കാരെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്‌ പ്രതികരിച്ചു.


അമുസ്ലിങ്ങളെ ബോർഡിൽ നിയമിക്കുന്നത് അറിഞ്ഞിട്ടില്ലെന്ന യുഡിഎഫിന്റെ വാദം വിശ്വസിക്കാനാകില്ല. അമുസ്ലിങ്ങളെക്കൂടി ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനാവശ്യപ്പെട്ട്‌ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജോൺ ജോർജ്‌ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ പിന്തുണച്ചാണ്‌ സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോൺഗ്രസ്‌ പാർലമെന്റിൽ സ്വീകരിച്ച നിലപാടിനെതിരാണിത്‌. ഇതിലൂടെ മുസ്ലിം ന്യൂനപക്ഷത്തെ യുഡിഎഫ്‌ ഒറ്റുകൊടുത്തു.


പുതിയ നിയമത്തിന്റെ സെക്ഷൻ 14 പ്രകാരം അമുസ്ലിങ്ങളെ ബോർഡിൽ നിയമിക്കുന്നത് ഭരണഘടനയുടെ 14, 25, 26 വകുപ്പുകൾപ്രകാരം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ്‌ എൽഡിഎഫ് നിലപാടെന്നും രാജീവ്‌ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home